കിടപ്പറയില്‍ നാണംകുണുങ്ങാതിരിക്കാന്‍
1 സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കണം. ഞാന്‍ പങ്കാളിയ്‌ക്കൊപ്പം തങ്ങളുടെ സ്വകാര്യതയിലാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം.
2 സ്‌നേഹം പ്രകടിപ്പിക്കുകയെന്നത് പാപമൊന്നുമല്ലെന്ന് തിരിച്ചറിയണം.
3 നാണം തോന്നുന്നുവെങ്കില്‍ അക്കാര്യം പങ്കാളിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. തുടക്കത്തില്‍ ചെറിയ സങ്കോചമൊക്കെ കാണും അതു കാര്യമാക്കേണ്ടതില്ല.
4 സ്വന്തം രൂപത്തെ കുറിച്ച് അപകര്‍ഷതാ ബോധം തോന്നേണ്ട കാര്യമൊന്നുമില്ല. സ്വന്തം ശീലങ്ങളില്‍ ഉറച്ചുനിന്നാല്‍ പലപ്പോഴും പങ്കാളിയെ നിരാശപ്പെടുത്തുകയായിരിക്കും ഫലം.
5 സ്വാഭാവികമായ സ്‌നേഹപ്രകടനങ്ങളില്‍ നാണം കാണിച്ചാലും കിടപ്പറയില്‍ അതു തുടരരുത്. 6 തുടക്കത്തില്‍ പങ്കാളിയുടെ പ്രതികരണങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും ഇഷ്ടപ്പെടുന്ന രീതിയില്‍ പ്രതികരിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവായി കി
അടിപൊളി സ്ഖലനത്തിന് എന്തു ചെയ്യണം?
നല്ലൊരു സ്ഖലനം തന്നെയാണ് ലൈംഗിക ബന്ധത്തെ അതിന്റെ പരിപൂര്‍ണതിലെത്തിക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എങ്ങനെ നല്ലൊരു സ്ഖലനം സാധ്യമാക്കാം?
ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത്. പഴം, മുട്ട, അണ്ടിപ്പരിപ്പ്, മുളക്, ഉള്ളി, വൈന്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. പുരുഷലിംഗത്തിനും വ്യായാമം അത്യാവശ്യമാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. സമ്മര്‍ദ്ദം എന്നുള്ളത് എപ്പോഴും ലൈംഗികജീവിതത്തിന്റെ ശത്രുവാണ്.
പുകവലി, മദ്യപാനം എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. ഇവ രണ്ടും ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. അടിക്കടി സ്വയംഭോഗം ചെയ്യുന്ന ശീലത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടതാണ്. തുടര്‍ച്ചയായ സ്ഖലനങ്ങള്‍ ത്രില്‍ കുറയ്ക്കും. ശരിയായ സെക്‌സ് പൊസിഷനുകള്‍ തിരിച്ചറിയാന്‍ സാധിക്കണം.
ആമുഖലീലകളിലൂടെയും ഓറല്‍ സെക്‌സിലൂടെയും മറ്റും ലൈംഗികമായി ഉത്തേജിക്കപ്പെടാനാണ് ആദ്യം ശ്രമിക്കേണ്ടത്. അതിനുശേഷം ഏറ്റവും ആത്മവിശ്വാസം നല്‍കുന്ന സെക്‌സ് പൊസിഷന്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മിഷണറി, ഡോഗി പോലുള്ള രീതികള്‍ ശക്തമായ സ്ഖലനം സാധ്യമാക്കുന്നവയാണ്.
ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. വീട്ടിലെത്തിയാല്‍ അടിവസ്ത്രങ്ങള്‍ അഴിച്ചുവെയ്ക്കുന്നതാണ് നല്ലത്. ഉറങ്ങുമ്പോള്‍ വായുസഞ്ചാരമുള്ള അയവുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതാണ് നല്ലത്.
ടീനേജ് സെക് സ് , ചില അന്ധവിശ്വാസങ്ങള്‍
സ്‌കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ ലൈംഗികവിദ്യാഭ്യാസം ലഭിക്കാത്തതുകൊണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും പലപ്പോഴും ചൂഷണത്തിന് ഇരയാകാറുണ്ട്. യോനിക്കുള്ളിലേക്ക് ലിംഗം പ്രവേശിക്കുകയും അവിടെ വെച്ച് സ്ഖലനം സംഭവിക്കുകയും ചെയ്താല്‍ മാത്രമേ ഗര്‍ഭം ധരിയ്ക്കൂവെന്ന ധാരണ തെറ്റാണ്. പുരുഷലിംഗത്തില്‍ നിന്നും സ്ഖലനത്തിനു മുമ്പും ശേഷവും പുറത്തുവരുന്ന സ്രവത്തില്‍ ബീജങ്ങളുണ്ടാകും. യോനിയിലേക്ക് പ്രവേശിപ്പിച്ചില്ലെങ്കിലും ആ ഭാഗത്ത് പുരുഷലിംഗത്തില്‍ നിന്നുള്ള സ്രവം വീഴുകയോ അല്ലെങ്കില്‍ യോനിയിലേക്ക് ഒലിച്ചിറങ്ങുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാലും ഗര്‍ഭം ധരിയ്ക്കാനുള്ള വിരളമായ സാധ്യതയുണ്ടെന്ന് തിരിച്ചറിയണം.
മാസമുറ സമയത്തോ അണ്ഡം പുറത്തുവരുന്നതിനു ദിവസത്തിനു മുമ്പോ ശേഷമോ ലൈംഗികമായി ബന്ധപ്പെട്ടാല്‍ കുട്ടികളുണ്ടാവില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത് തെറ്റാണ്. കാരണം അണ്ഡം പുറത്തുവരുന്ന സമയം കൃത്യമായി പറയാന്‍ സാധിക്കില്ല. കൂടാതെ പുരുഷബീജങ്ങള്‍ക്ക് ഒരാഴ്ച വരെ സജീവമായി നില്‍ക്കാനുള്ള ശേഷിയുണ്ട്.
ബന്ധപ്പെട്ട ഉടന്‍ തന്നെ യോനിയ്ക്കുള്ളിലും പുറത്തും വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കിയാല്‍ ഗര്‍ഭം ധരിയ്ക്കില്ലെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. ഇത് ശുദ്ധ അസംബന്ധമാണ്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് പുരുഷബീജങ്ങളുടെ നീക്കം.
ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. ലൈംഗികമായി ഒരു പെണ്‍കുട്ടി ഏറ്റവും ഉണര്‍ന്നു നില്‍ക്കുന്ന സമയമാണ് കൗമാരകാലം. അതുകൊണ്ടു തന്നെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്.
ലൈംഗികാവയവങ്ങള്‍ വൃത്തികെട്ടവയാണെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. കൗമാരക്കാരുടെ മനസ്സിലുള്ള ഇത്തരം ചിന്തകള്‍ തെറ്റാണ്. കൈയും കാലും പോലെ ഒരു അവയവം തന്നെയാണ് അതും. കൂടാതെ ഏറ്റവും അണുവിമുക്തമായി സൂക്ഷിക്കേണ്ട സ്ഥലവും. അടിവസ്ത്രങ്ങളും ലൈംഗികാവയവങ്ങളും വൃത്തിയായി സൂക്ഷിക്കാന്‍ എപ്പോഴും ശ്രമിക്കണം.
ഏറ്റവും സെക്‌സ് ആസ്വദിക്കുന്നത് പുരുഷന്മാരാണെന്ന ചിന്ത ചിലര്‍ക്കെങ്കിലും ഉണ്ടാവാറുണ്ട്. ഇതും തെറ്റാണ്. പുരുഷന്‍ ആസ്വദിക്കുന്നതുപോലെ തന്നെ സ്ത്രീയും സെക്‌സ് ആസ്വദിക്കുന്നുണ്ട്.
ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ കന്യാചര്‍മം പൊട്ടി രക്തം വരുമെന്ന തെറ്റിദ്ധാരണയുണ്ട്. ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങിയ അല്‍പ്പം ആയാസപ്പെടേണ്ട ഏത് പ്രവര്‍ത്തികള്‍ക്കിടയില്‍ പൊട്ടിപോകാവുന്ന ഒന്നാണിതെന്ന് തിരിച്ചറിയണം. ആദ്യമായി ബന്ധപ്പെടുമ്പോള്‍ രക്തം വന്നില്ലെങ്കില്‍ പെണ്‍കുട്ടിയെ സംശയിക്കേണ്ടെന്ന് ചുരുക്കം.
സ്വയംഭോഗം ചെയ്യുന്നത് വന്ധ്യതയിലേക്ക് നയിക്കുമെന്ന് ചിലര്‍ പേടിക്കുന്നുണ്ട്. സ്വയംഭോഗം എന്നത് ആരോഗ്യകരമായ പ്രവര്‍ത്തിയാണ്. ഇതുകൊണ്ട് ശരീരത്തിന് യാതൊരു വിധ ദോഷവും ഇല്ല.
രതിമൂര്‍ച്ഛയെ കുറിച്ച് ചില തെറ്റിദ്ധാരണകള്‍
രതിമൂര്‍ച്ചയെ കുറിച്ച് പലര്‍ക്കും പല തെറ്റായ ധാരണകളുണ്ട്. പലര്‍ക്കും ഈ വൈകാരിക അവസ്ഥ അനുഭവിക്കാനുള്ള ഭാഗ്യമില്ലാത്തതിനാല്‍ ഇത്തരം ചിന്തകള്‍ എളുപ്പത്തില്‍ പ്രചരിക്കുകയും ചെയ്യും. ലൈംഗികബന്ധത്തിലൂടെ മാത്രമേ രതിമൂര്‍ച്ഛയുണ്ടാകൂവെന്നത് തെറ്റായ ധാരണയാണ്. മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്കുമാത്രമാണ് ഇത്തരത്തിലുള്ള ലൈംഗികസുഖം ഉണ്ടാകുന്നത്. സ്വയംഭോഗത്തിനിടെയും വ്യായാമത്തിനിടെയും രതിമൂര്‍ച്ഛ അനുഭവപ്പെടുന്നവരുണ്ട്.
വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെയുള്ള ലൈംഗികസുഖത്തിന്റെ പരിസമാപ്തിയെന്നാണ് രതിമൂര്‍ച്ഛയ്ക്ക് ആധുനിക ശാസ്ത്രം നല്‍കിയിരിക്കുന്ന നിര്‍വചനം. വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ രതിമൂര്‍ച്ഛയുണ്ടാകുമെന്ന് ചുരുക്കം. രതിമുര്‍ച്ഛയുണ്ടാകാത്തത് ലൈംഗികമായ വീഴ്ചയായി ചിന്തിക്കുന്നവരുണ്ട്. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിച്ചാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ക്ലൈമാക്‌സിലെത്താന്‍ കഴിയുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഓരോ സ്ത്രീക്കും ഒരോ രീതിയിലുള്ള ഉത്തേജനം കൊണ്ടാണ് രതിമൂര്‍ച്ഛയിലെത്താന്‍ സാധിക്കുക. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചിട്ടും രതിമൂര്‍ച്ഛയുണ്ടായില്ലെങ്കില്‍ ആശങ്ക വേണ്ടെന്ന് ചുരുക്കം. രതിമൂര്‍ച്ഛയും പാരമ്പര്യവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന വാദവും തെറ്റാണ്. പക്ഷേ, മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളും 30 ശതമാനം വരെ സ്വാധീനിച്ചേക്കാം. ചിലര്‍ക്ക് രതിമൂര്‍ച്ഛയെന്താണെന്നറിയാനുള്ള ഭാഗ്യമില്ലെന്ന് കരുതുന്നതും തെറ്റാണ്. ലൈംഗികബന്ധത്തിനിടെ ക്ലൈമാക്‌സ് കണ്ടെത്താന്‍ കഴിയാത്ത 10 ശതമാനം സ്ത്രീകളാണുള്ളത്. ഇവര്‍ക്കും വേറെ മാര്‍ഗ്ഗങ്ങളിലൂടെ ഈ ലൈംഗിക സുഖം അനുഭവിക്കാന്‍ സാധിക്കും.
Subscribe to:
Posts (Atom)
